മാന്നാർ: വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു പോയ കുടുംബത്തെ രക്ഷപെടുത്തി മാന്നാർ എമർജൻസി റെസ്‌ക്യു ടീം. മാന്നാർ പാവുക്കര ഹരിജൻ വെൽഫെയർ സ്കൂളിന്റെ സമീപം പെരുന്തയിൽ കലാധരന്റെ പിതാവ് ബലരാമൻ, മാതാവ് കമലാക്ഷി കലാധരന്റെ ഭാര്യ രജനി, മകൾ ശ്രീലക്ഷ്മി എന്നിവരാണ് വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു പോയത്. ഈ വിവരം പാവുക്കര സ്വദേശിയായ ശങ്കർ മാധവൻ മാന്നാർ എമർജൻസി റെസ്‌ക്യു ടീം സെക്രട്ടറി അൻഷാദിനെ ഫോണിൽ വിളിച്ചു അറിയിച്ചതിനെ തുടർന്നു മെർട്ട് പ്രവർത്തകർ മാന്നാർ മൂർത്തിട്ട ജംഗ്‌ഷനിൽ നിന്ന് വെള്ളത്തിൽ നീന്തി പോയി പരിസരത്തു ഉണ്ടായിരുന്ന ഒരു വള്ളത്തിൽ ഇവരെ മൂർത്തിട്ടയിൽ സുരക്ഷിതരായി എത്തിച്ചു.പാവുക്കര സ്വദേശികളായ രാജൻ, ശരത് എന്നിവരും മെർട്ട് പ്രവർത്തകർക്ക് ഒപ്പം രക്ഷാപ്രവർത്തനത്തിന് ഉണ്ടായിരുന്നു