അരൂർ: എഴുപുന്ന നീണ്ടകര കായലിൽ മത്സ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് എഴുപുന്ന പഞ്ചായത്ത് 14-ാം വാർഡ് നികർത്തിൽ രാജന്റെയും സരോജിനിയുടെയും മകൻ അജേഷ് (33) മരിച്ചു. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. പരിസരവാസിയായ മത്സ്യതൊത്തൊഴിലാളി ജോയിയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധന ഫലം ലഭിച്ച ശേഷം സംസ്കാരം നടത്തും. അവിവാഹിതനാണ്. സഹോദരങ്ങൾ: രാജേഷ് (കെ.എസ്.ആർ.ടി.സി ഡ്രൈവർ), രതീഷ്