ചേർത്തല:നഴ്‌സിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വയലാർ പ്രാഥമികാരോഗ്യകേന്ദ്രം ഭാഗികമായി അടച്ചു.ഗ്രാമപഞ്ചായത്ത് സ്വദേശിയായ നഴ്‌സിന്റെ കുടുംബാംഗങ്ങൾക്കടക്കം ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.അണുനശീകരണത്തിനു ശേഷം അടുത്തദിവസം തന്നെ ആശുപത്രി തുറക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.കൊവിഡ് തീവ്ര വ്യാപന ഭീഷണി നേരിടുന്ന കടക്കരപ്പളളി ഒന്ന്,14 വാർഡുകളിലായി നടത്തിയ പരിശോധനയിൽ അഞ്ചുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.113 പേർക്കു നടത്തിയ പരിശോധനയിലാണ് അഞ്ചു പേർക്ക് രോഗം കണ്ടെത്തിയത്.50 പേർക്ക് സ്രവപരിശോധനയും നടത്തുന്നുണ്ട്.കടക്കരപ്പള്ളി 13-ാം വാർഡിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.