ആലപ്പുഴ:കുട്ടനാട്ടിൽ മടവീഴ്ച ഭീഷണി നേരിടുന്ന പാടശേഖരങ്ങളുടെ ബണ്ട് ബലപ്പെടുത്തി കൃഷി സംരക്ഷിക്കുന്നതിന് ഇറിഗേഷൻ വകുപ്പ് മണ്ണ് നൽകും. കനാൽ നവീകരണം വഴി ലഭിച്ച മണ്ണും ചെളിയും നിലവിൽ കോമളപുരത്ത് ശേഖരിച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ അത്രയും

കൃഷിവകുപ്പിന് കൈമാറാൻ തീരുമാനമായി.

മണ്ണ് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് കത്ത് നൽകാൻ ജില്ലാ കളക്ടർ എ.അലക്സാണ്ടർ നിർദ്ദേശം നൽകി. ബണ്ട് ബലപ്പെടുത്തുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും ആയിരിക്കും മണ്ണ് ഉപയോഗപ്പെടുത്തുകയെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത കൃഷിവകുപ്പിനാണ്.