ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ വീടുകളിൽ താമസിക്കാൻ അസൗകര്യമുള്ളവർക്ക് വേണ്ടി ക്യാമ്പ് ആരംഭിക്കുവാൻ
നിർദ്ദേശം നൽകിയതായി മന്ത്റി ജി.സുധാകരൻ അറിയിച്ചു.തോട്ടപ്പള്ളി പൊഴിയുടെ വീതി 100 മീ​റ്ററോളം വർദ്ധിപ്പിച്ചിട്ടുണ്ട്.ബാക്കികൂടി പൂർത്തീകരിക്കുവാൻ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശംനൽകി. കിഴക്കൻ വെള്ളം അധികമായി എത്തുന്നുണ്ടെങ്കിലും മുൻവർഷങ്ങളെക്കാൾ കൂടുതൽ വെള്ളം തോട്ടപ്പള്ളി വഴി കടലിലേക്ക് ഒഴുകുന്നുണ്ട്. തടികഷ്ണങ്ങളും മ​റ്റ് അഴുക്കുകളും സ്പിൽവേ ഷട്ടറിൽ അടിഞ്ഞ് നീരൊഴുക്ക് തടസപ്പെടുന്നത് ഒഴിവാക്കും. മണ്ഡലത്തിൽ നാല് പഞ്ചായത്തിലും മുനിസിപ്പാലി​റ്റിയിലുമായി 6 ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണമുള്ളതിനാൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ക്യാമ്പ് ആരംഭിക്കുന്നത്. ഇപ്പോൾ ഒരു പഞ്ചായത്തിൽ ഒരു ക്യാമ്പ് ആണ് തുടങ്ങിയത്. ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതൽ ക്യാമ്പുകൾ തുടങ്ങും. തീരദേശത്ത് കടലാക്രമണം ഉണ്ടാകുന്ന പ്രദേശങ്ങളിലെ ആളുകളെ പ്രത്യേകം സ്‌കൂളുകളിൽ താമസിപ്പിക്കുവാനും തീരുമാനിച്ചതായിമന്ത്റി അറിയിച്ചു.

ക്യാമ്പ് തുടങ്ങുന്ന കേന്ദ്രങ്ങൾ

അമ്പലപ്പുഴ സർക്കാർ കോളേജ്, കാക്കാഴം ഹയർ സെക്കൻഡറി സ്‌കൂൾ, മുസ്ലിം എൽ.പി സ്‌കൂൾ, അറവുകാട് സ്‌കൂൾ, പറവൂർ ഹയർസെക്കൻഡറി സ്‌കൂൾ, സെന്റ് ആന്റണീസ് സ്‌കൂൾ .