ph

കായംകുളം: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നഎരുവ കിഴക്ക് കടവിൽ വീട്ടിൽ ടി.കെ.മധു (50) മരിച്ചു.ജൂൺ 29ന് രാത്രി നിറയിൽമുക്ക് ജംഗ്ഷന് സമീപമായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ജേക്കബ് ജോൺ എന്നയാൾ സംഭവസ്ഥലത്ത് മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ മധുവിനെ ആലപ്പുഴ മെഡിക്കൽ കോളജിലും പിന്നീട് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു..ഭാര്യ:അനിത .മക്കൾ: അക്ഷയ്‌, ആതിര .