ഹരിപ്പാട്: പാടാത്ത വെള്ളക്കെട്ടിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുതന പാണ്ടി രണ്ടാം വാർഡിൽ എഴുപത്തിയഞ്ചിൽ ചിറയിൽ വർഗീസിനെയാണ് (70) ചെറുതന കാഞ്ഞിരം തുരുത്ത് ഉമ്പുറി മുക്കിന് സമീപത്തെ പാടത്ത് മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയത്. ശക്തമായ മഴയിൽ വെള്ളം നിറഞ്ഞ് കിടക്കുന്ന പാടശേഖരത്തിലൂടെ സമീപത്തെ മറ്റൊരു വീട്ടിലേക്ക് ചെറിയ വള്ളത്തിൽ വർഗീസ് പോയിരുന്നതായി സമീപവാസികൾ പറഞ്ഞു. വള്ളം മറിഞ്ഞ് അപകടത്തിൽപെട്ടതാകാമെന്നാണ് കരുതുന്നത്. ഭാര്യയുടെ മരണ ശേഷം ഒറ്റയ്ക്കു താമസിച്ചു വരികയായിരുന്നു. ഇന്നലെ രാവിലെ 8 മണിയോടെയാണ് പാടത്ത് മൃതദേഹം കണ്ടെത്തിയത്. വീയപുരം പൊലീസെത്തി മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.