കായംകുളം : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തര സഹായം നൽകണമെന്ന് കർഷക കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കൃഷിമന്ത്രിക്ക് നിവേദനം നൽകും. നിയോജകമണ്ഡലം പ്രസിഡന്റ് എൻ. പ്രഹളാദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ചിറപ്പുറത്ത് മുരളി ഉദ്ഘാടനം നിർവ്വഹിച്ചു. ഭരണിക്കാവ് വാസുദേവൻ,എം.കെ.സുധാകരൻ, കോശി കെ.ഡാനിയൽ, എസ്.കബീർ, രാധമണിരാജൻ എന്നിവർ പങ്കെടുത്തു.