അമ്പലപ്പുഴ:കി​ഴ​ക്ക​ൻ വെ​ള്ള​ത്തിന്റെ വ​ര​വ് ശ​ക്ത​മാ​യ​തോ​ടെ പു​ന്ന​പ്ര തെ​ക്ക്,പു​ന്ന​പ്ര വ​ട​ക്ക്, അ​മ്പല​പ്പു​ഴ തെ​ക്ക്, അ​മ്പല​പ്പു​ഴ വ​ട​ക്ക്, പു​റ​ക്കാ​ട്, ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ​രി​ധി​കളിലെ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. അമ്പലപ്പുഴ കൃഷിഭവനു കീഴിലുള്ള അറുനൂറ് പാടശേഖരത്തിലെ കൃഷി മട വീണ് നശിച്ചു. 41 ദിവസം പ്രായം ചെന്ന നെൽച്ചെടികൾ പൂർണമായും നശിച്ചു. എസ്.എൻ. കവല -കഞ്ഞിപ്പാടം റോഡിൽ എ.കെ.ജി ജംഗ്ഷനു സമീപം വെള്ളക്കെട്ട് രൂക്ഷമായി. വീടുകളിൽ വെള്ളം കയറിയവരെ മാറ്റി പാർപ്പിക്കാനായി തകഴി, അമ്പലപ്പുഴ, പുന്നപ്ര തുടങ്ങിയ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തോട്ടപ്പള്ളി പൊഴിയിലൂടെ കടലിലേക്ക് ശക്തമായി വെള്ളം ഒഴുകിപ്പോകുന്നതിനാൽ അപ്പർകുട്ടനാട് ,കുട്ടനാട് മേഖലയിലെ വെള്ളക്കെട്ടിന് 2 ദിവസത്തിനുള്ളിൽ ശമനമുണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.