ആലപ്പുഴ: പരിസ്ഥിതിസംരക്ഷണ നിയമ ഭേദഗതി പൂർണമായും പിൻവലിക്കണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു. പാരിസ്ഥിതിക ആഘാതം വളരെ ഉണ്ടാക്കുന്ന കരട് നിയമത്തെ സംബന്ധിച്ച് സംസ്ഥാനസർക്കാർ അഭിപ്രായം രേഖപ്പെടുത്താതിരുന്നത് സംശയങ്ങൾക്ക് ഇടനൽകും . പാരിസ്ഥിതിക ആഘാതപഠനം നടത്താതെ വൻകിട പദ്ധതികൾ ആരംഭിക്കാമെന്നും നിലവിലുള്ള പദ്ധതികളുടെ വിപുലീകരണം 50 ശതമാനത്തിൽ താഴെയാണെങ്കിൽ അനുമതി വേണ്ടെന്നും തുറമുഖത്തിനുള്ള മണ്ണെടുപ്പിന് അനുമതി വേണ്ടെന്നുമുള്ള നിബന്ധനകൾ കേരളത്തിന്റെ ആവാസവ്യസ്ഥയെ തകിടം മറിക്കുന്നതാണെന്നും മലയോര - പുഴയോര - തീരമേഖലയെ സർവനാശത്തിലേയ്ക്ക് നയിക്കുമെന്നും ധീവരസഭ

അഭിപ്രായപ്പെട്ടു.