ആലപ്പുഴ: ഇന്നലെ ജില്ലയിൽ 30പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികി്ത്സയിലുള്ളവരുടെ ആകെ എണ്ണം 1098ആയി . ഏഴ് പേർ വിദേശത്തു നിന്നും മൂന്ന് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് . 20പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്നലെ 25 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 1522പേർ രോഗമുക്തരായി.

സൗദിയിൽ നിന്നും എത്തിയ പുന്നപ്ര സ്വദേശി, ഷാർജയിൽ നിന്നും എത്തിയ പുന്നപ്ര സ്വദേശി,യെമനിൽ നിന്നും എത്തിയ ചമ്പക്കുളം സ്വദേശിനി., കുവൈറ്റിൽ നിന്നും എത്തിയ മങ്കൊമ്പ് സ്വദേശി, ബഹറിനിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശിനി, യമനിൽ നിന്നും എത്തിയ കണ്ടങ്കരി സ്വദേശി, ദുബായിൽ നിന്നെത്തിയ അമ്പത്തി മൂന്ന് വയസ്സുള്ള ചമ്പക്കുളം സ്വദേശി, നാഗ്പൂരിൽ നിന്നും എത്തിയ ചമ്പക്കുളം സ്വദേശി, ചെന്നൈയിൽ നിന്നും എത്തിയ പുന്നപ്ര സ്വദേശിനിയായ പെൺകുട്ടി, അസാമിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശി എന്നിവരാണ് രോഗം ബാധിച്ചവർ.

 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 7190

ആലപ്പുഴ മെഡി.ആശുപത്രിയിൽ: 297

 ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ: 45

തുറവൂർ ഗവ.ആശുപത്രിയിൽ:60

കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ:269

 നിരീക്ഷണത്തിൽ കഴിയണം

ആലപ്പുഴ ഇരുമ്പുപാലത്തിനു സമീപമുള്ള കൃഷ്ണാസ് ടെക്സ്റ്റൈൽസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ജൂലായ് 29 മുതൽ ആഗസ്റ്റ് 10-ാം തീയതി വരെ കട സന്ദർശിച്ചവർ നിരീക്ഷണത്തിൽ കഴിയണം.

 കണ്ടെയിൻമെന്റ് സോൺ

പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് വാർഡ് 10, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വാർഡ് 12, ആര്യാട് ഗ്രാമപഞ്ചായത്ത് വാർഡ് 10, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 1,4,7,10 വാർഡുകൾ, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 4, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് 15, ആലപ്പുഴ നഗരസഭ വാർഡ് 21 എന്നിവ കണ്ടെയിൻമെന്റ് സോണാക്കി.പുറക്കാട് ഗ്രാമപഞ്ചായത്തിലെ 18ാം വാർഡ് കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.