ചേർത്തല : എൽഎൽ.ബി.സീറ്റുകൾ വെട്ടിക്കുറച്ച നടപടി തിരുത്തണമെന്ന് കെ.പി.സി.സി വിചാർവിഭാഗ് ജില്ലാ കമ്മറ്റി സർക്കാരിനോടാവശ്യപ്പെട്ടു. നിയമം പഠിക്കാനാഗ്രഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുത്തുന്ന സർക്കാർ നടപടി നിർഭാഗ്യകരമാണെന്നും ഇതിനെതിരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ജില്ലാ സെക്രട്ടറി പ്രൊഫ.തോമസ് വി.പുളിക്കൻ പറഞ്ഞു.