മാവേലിക്കര : മാവേലിക്കര നഗരസഭയിലെ വിവിധ വാർഡുകളിൽ വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ദുരിതത്തിലായവർക്ക് സഹായമെത്തിക്കണമെന്ന് ആവശ്യമുയരുന്നു. 19, 20, 21, 22 വാർഡുകളിലാണ് വീടുകൾ വെള്ളത്തിലായത്. പൊന്നാരംതോട്ടം മെയിൻ കനാലിനോട് ചേർന്ന് കിടക്കുന്ന പൊന്നാരംതോട്ടം ദേവി ക്ഷേത്രത്തിന് തെക്കുവശം, വിദ്യാധിരാജ സ്കൂളിന് പടിഞ്ഞാറ് ഭാഗവും കിഴക്കുവശവും, കൊച്ചിയ്ക്കൽ പാലത്തിന് തെക്ക് തിരുവാലിൽ മണപ്പുറം ഭാഗം, കോട്ടുതാഴെഭാഗം എന്നിവിടങ്ങളിൽ വീടുകൾ വെള്ളത്തിലായതോടെ ഇവിടെയുള്ളവർ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റിയിരിക്കുകയാണ്.