ചേർത്തല:തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ രുപീകരിക്കുന്ന കാർഷിക കർമ്മ സേനയിലേയ്ക്ക് കാർഷിക ടെക്‌നീഷ്യൻമാരുടെ അപേക്ഷ ക്ഷണിച്ചു.18 നും 55 നും ഇടയിൽ പ്രായമുള്ള കാർഷിക മേഖലയിലും,കാർഷിക പ്രവർത്തനങ്ങളിലും പ്രാവീണ്യമുള്ള തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായവർക്ക് അപേക്ഷിക്കാം.25 ന് മുൻപ് അപേക്ഷകൾ Kbtm@gmail.com എന്ന വിലാസത്തിലോ,കൃഷിഭവനിൽ നേരിട്ടോ നൽകാം.ബയോഡേറ്റ, ആധാർ,റേഷൻ കാർഡ് കോപ്പിയും സമർപ്പിക്കണം.