ആലപ്പുഴ: ഓണത്തോടനുബന്ധിച്ച് അനധികൃത മദ്യവില്പനയും മയക്കുമരുന്ന് വിപണനവും തടയുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂം ആലപ്പുഴ എക്സൈസ് ഡിവിഷൻ ഓഫിസിൽ പ്രവർത്തനമാരംഭിച്ചു. സ്പിരിറ്റ് , വ്യാജമദ്യം , കഞ്ചാവ് , മറ്റ് ലഹരി വസ്തുക്കൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നവർക്ക് റിവാർഡ് ചട്ടപ്രകാരം പാരിതോഷികം നൽകും. വിവരങ്ങൾ കൈമാറുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും.
ജില്ലാ കൺട്രോൾ റൂം - 0477- 2252049
ടോൾ ഫ്രീ - 1800 4252696, 155358
സ്പെഷ്യൽ സ്ക്വാഡ് - 0477 2251639
അസി.എക്സൈസ് കമ്മീഷണർ - 9496002864
എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ - 9447178056