കുട്ടനാട് : കഴിഞ്ഞ ദിവസം എ.സി കനാലിൽ വിണു കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. രാമങ്കരി പഞ്ചായത്ത് വേഴപ്ര കോളനിയിൽ സരസ്വതിയുടെ (72) മൃതദേഹമാണ് പള്ളിക്കുട്ടുമ്മ വാട്ടർ ടാങ്കിന് വടക്ക് വശത്തെ തൊള്ളായിരം പാടശേഖരത്ത് നിന്നും ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ 6 ന് കാല് തെന്നി കനാലിൽ വീണാണ് സരസ്വതിയെ കാണാതായത്. കൃഷിയില്ലാതെ കിടന്ന പാടശേഖരത്തിലാണ് മൃതദേഹം കാണപ്പെട്ടത്. എ.സി റോഡ് കവിഞ്ഞ് ശക്തമായ ഒഴുക്കുണ്ടായപ്പോൾ മൃതദേഹം പാടത്തേക്കെത്തിയതാകും എന്നാണ് കരുതുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.