വള്ളികുന്നം: വളളികുന്നം ലയൺസ് ക്ലബിന്റെ 2020-21 ലയണിസ്റ്റിക് വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ കോ ഓഡിനേറ്റർ ഡോ.രവികുമാർ കല്യാണിശേരിൽ നിർവഹിച്ചു.
ക്ലബ് പ്രസിഡന്റ് എൻ.വാസുദേവൻപിളള അദ്ധ്യക്ഷത വഹിച്ചു. റീജിയൺ ചെയർമാൻ ജി.അയ്യപ്പൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. വളളികുന്നം തോപ്പിൽ ഭാസി മെമ്മോറിയൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്കുളള സാനിട്ടൈസർ ഡിസ്‌പെൻസിംഗ് സ്റ്റാൻഡ് കൈമാറി.
വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ വാർഷിക സമ്മേളനത്തിൽ ലയൺസ് സോൺ ചെയർമാൻമാരായ ആർ. കെ.പ്രകാശ്, എം.രവീന്ദ്രൻ, ക്ലബ്ബ് സെക്രട്ടറി നാസർഷാൻ, വി. എസ്.വിജയൻനായർ, ഈ.എസ്. ആനന്ദൻ, സി.ഒ.അജിത് കുമാർ, ശ്രീകാന്ത് എസ്. പിളള, കെ.അശോകൻ എന്നിവർ സംസാരിച്ചു.