ചേർത്തല : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സീഫുഡ് വർക്കേഴ്‌സ് സൊസൈറ്റി രണ്ടാംഘട്ട പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.ചേർത്തല നിയോജക മണ്ഡലത്തിലാണ് രണ്ടാംഘട്ട പ്രവർത്തനം.ആദ്യ ഘട്ടത്തിൽ അരൂർ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ അണുനശീകരണവും സമുദ്റോത്പന്ന മേഖലയിൽ ജോലിചെയ്യുന്നവർക്ക് ഭക്ഷ്യധാന്യ വിതരണവുമടക്കം നടത്തിയിരുന്നു. പ്രവർത്തനം മന്ത്റി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഇ.ഒ.വർഗീസ്,വി.എൻ.അജയൻ,ടി.കെ.എസ് സെക്രട്ടറി കെ.വി.ഷീല എന്നിവർ പങ്കെടുത്തു. ഉത്തമൻ,മനോജ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.ചേർത്തല പൊലീസ് സേ്റ്റേഷനിലും പൊതുഇടങ്ങളിലും അണുനശീകരണം നടത്തിയതായി പ്രസിഡന്റ് ഇ.ഒ.വർഗീസ് അറിയിച്ചു.