അമ്പലപ്പുഴ:പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്ന് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.പ്രഭുകുമാർ ആരോപിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ഒരു വീട്ടിൽ 5 പേർക്കു കൊവിഡ് സ്ഥീരികരിച്ചിരുന്നു. പഞ്ചായത്തിലെ കണ്ടെയിൻമെന്റ് സോണുകളിൽ സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകളും, സാമ്പത്തിക സഹായവും ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പ്രഭുകുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു