ambala

അമ്പലപ്പുഴ: തകഴിയിൽ പാടശേഖരങ്ങൾക്ക് മട വീണതിനെത്തുടർന്ന് റെയിൽവേ പാളവും വീടും ഇടിഞ്ഞു. തകഴി കുന്നുമ്മ ചെത്തു തറക്കരിപ്പാടം മട വീണതോടെയാണ് സമീപത്തെ റെയിൽവെ പാളം ഇടിഞ്ഞത്. ഇതിന് സമീപത്തെ നൂറു പറയിൽ മനോഹരന്റെ വീടും ഇടിഞ്ഞു.ആർക്കും പരിക്കില്ല. 425 ഏക്കറുള്ള കുന്നുമ്മ കരിയാർ മുടിയിലക്കരിപ്പാടവും മടവീണു. ഒരു മാസം പ്രായമായ കൃഷി പൂർണമായും നശിച്ചു.