മാവേലിക്കര: കുടുംബശ്രീയും തെക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി ആരംഭിച്ച ജനകീയ ഹോട്ടൽ പല്ലാരിമംഗലം ശാന്തിനികേതൻ ബിൽഡിംഗിൽ ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലാ ലക്ഷ്മണൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് ആദ്യവിൽപന നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി.