panavally-girijan-colony

പൂച്ചാക്കൽ : മഴ അൽപ്പം ശമിച്ചിട്ടും നടവഴികളിലേയും കായലോര പ്രദേശങ്ങളിലേയും വെള്ളക്കെട്ട് മാറാത്തതിനാൽ ദുരിതം ഒഴിയുന്നില്ല. പള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി പഞ്ചായത്തുകളിലെ കായലോര മേഖലകളിലെ വീടുകളിൽ വെള്ളം കയറി. തൈക്കാട്ടുശേരി പഞ്ചായത്തിലെ ചെറിയാഞ്ഞിലിക്കൽ കടവും, ഫിഷ് ലാൻഡിംഗ് സ്റ്റേഷനും വെള്ളത്തിൽ മുങ്ങി.അരൂക്കുറ്റിയിലെ കുടപുറം ഭാഗം, വടുതല ജെട്ടി പ്രദേശങ്ങളിൽ വെള്ളക്കെട്ടാണ്. പാണാവള്ളിയിൽ പൊയ്ക്കാട്ട് ഗിരിജൻ കോളനി, വൈശ്യം പറമ്പ് ഭാഗം, ആറാം വാർഡിലെ മീനും പുറത്ത് മേഖല എന്നിവിടങ്ങളിലും, പള്ളിപ്പുറത്ത് തവണക്കടവ് ഭാഗത്തും വീടുകൾ വെള്ളത്തിലാണ്. വേമ്പനാട്ടു കായലിലും കൈതപ്പുഴയിലും ജലനിരപ്പ് രണ്ടടിയോളം ഉയർന്നിട്ടുണ്ട്.