മാവേലിക്കര: കെഎസ്.ആർ.ടി.സി മാവേലിക്കര ഡിപ്പോയിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡിപ്പോ ഇന്ന് അടച്ചിടും.

കഴിഞ്ഞ 6 വരെ ഡിപ്പോയിൽ ഉണ്ടായിരുന്ന കോട്ടയം സ്വദേശിയായ ഡ്രൈവർക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. സ്റ്റേഷൻ മാസ്റ്റർ, കൺട്രോളിംഗ് ഇൻസ്‌​പെക്ടർ ഉൾപ്പെടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 25ഓളം ഉദ്യോഗസ്ഥർ ക്വാറന്റൈനിലായി. ഡിപ്പോയിൽ നിന്ന് ഇന്ന് സർവീസുകൾ ഉണ്ടാകില്ല. മറ്റ് ഡിപ്പോകളിൽ നിന്ന് എത്തുന്ന ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കില്ല. ശുചീകരണത്തിന് ശേഷം നാളെ ഡിപ്പോയുടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് എ.ടി.ഒ വി.ഷാജി അറിയിച്ചു.