അരൂർ: എരമല്ലൂരിൽ 28 ന് നടക്കുന്ന മഹാത്മ അയ്യൻകാളിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് എസ്. സി ആൻഡ് എസ്.ടി കോ-ഓപ്പറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ എസ്.സി, എസ്.ടി വിഭാഗത്തിലെ വിദ്യാർത്ഥികളെ കാഷ് അവാർഡ് നൽകി അനുമോദിക്കും. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയ തോട്, തുറവൂർ എന്നീ പഞ്ചായത്തുകളിലെ കുട്ടികൾ മാർക്കുലിസ്റ്റിന്റെ ശരിപ്പകർപ്പ് സഹിതം അപേക്ഷ 25ന് വൈകിട്ട് 5 നകം ജനറൽ കൺവീനർ, അയ്യൻകാളി ജന്മദിനാഘോഷ സ്വാഗത സംഘം കമ്മിറ്റി, എരമല്ലൂർ പി.ഒ.688537 എന്ന വിലാസത്തിൽ നൽകണം.