ambala

ആലപ്പുഴ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇരവുകാട് വാർഡ് കൗൺസിലർ ഇന്ദു വിനോദിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഫെയ്സ് ഷീൽഡും മാസ്കും ,സാനിറ്റൈസറും വിതരണം ചെയ്തു. ഇരവുകാട് ടെംപിൾ ഒഫ് ഇംഗ്ലീഷ് സ്ക്കൂളിൽ നടന്ന ചടങ്ങിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു വിവിധ സമയങ്ങളിലായി 150 ലധികം ഓട്ടോ തൊഴിലാളികൾ സുരക്ഷാ സാമഗ്രികൾ ഏറ്റുവാങ്ങി. . ഇരവുകാട് വാർഡ് വികസന സമിതി ചെയർമാൻ കെ.കെ.ശിവജി,അംഗം എസ്.വിനയചന്ദ്രൻ ,ടെംപിൾ ഒഫ് ഇംഗ്ലീഷ് സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ഫാത്തിമ സുഹ്റ എന്നിവർ പങ്കെടുത്തു.