അമ്പലപ്പുഴ: നൂറ്റാണ്ടുകൾ പഴക്കമുള്ള വണ്ടാനം കാവ് മാലിന്യക്കൂമ്പാരമായി മാറി. ഇറച്ചി മാലിന്യങ്ങൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ രാത്രികാലങ്ങളിൽ ഇവിടെ കൊണ്ടു തള്ളുകയാണ്. ഇവിടെ നിന്ന് ദുർഗന്ധം വമിക്കുന്നതു കാരണം, കാവിനു സമീപത്തു കൂടി മുക്കയിൽ വരെയുള്ള റോഡിലൂടെ പോകുന്നവർ ദുരിതത്തിലാണ്. പച്ച മരുന്നു ചെടികളുടെ അക്ഷയ ഖനിയായ കാവ് സാമൂഹ്യ വിരുദ്ധരുടെ താവളം കൂടിയാണ്. സാമൂഹ്യ വിരുദ്ധരിൽ നിന്നും, മാലിന്യങ്ങൾ തള്ളുന്നവരിൽ നിന്നും കാവിനെ രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.