മാവേലിക്കര : റെയിൽവേ മേൽപ്പാലത്തിന് മുമ്പായുള്ള ക്രോസ് ബാരിയർ വാഹനം ഇടിച്ചു തകർന്നു. തഴക്കര മേൽപ്പാലത്തിൽ ഇന്നലെ പുലർച്ചെ 3.30നാണ് അപകടം. പൈനുമൂട് ഭാഗത്ത് നിന്നെത്തിയ വാഹനമാണ് പടിഞ്ഞാറ് വശത്തെ ക്രോസ്ബാരിയർ തകർത്തത്. ഇടിച്ച വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മാവേലിക്കര അഗ്നിരക്ഷാസേനയെത്തി റോഡിന് കുറുകെ കിടന്ന വലിയ കമ്പി വടം കെട്ടിവലിച്ചു റോഡരികിലേക്ക് മാറ്റിയിട്ടു. അമിതവേഗത്തിലെത്തിയ വാഹനം മേൽപ്പാലത്തിന് സമീപത്തുള്ള കുഴിയിൽ വീണുയർന്ന് ക്രോസ്ബാരിയർ ഇടിച്ചു തെറിപ്പിച്ചതാകാമെന്ന് അഗ്നിരക്ഷാസേന അധികൃതർ അറിയിച്ചു.