ആലപ്പുഴ: നെടുമുടി മാത്തൂർ പാടശേഖരത്തിൽ മട വീണു. 550 ഏക്കർ വരുന്ന പാടത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ പുറംതൂമ്പ് ശക്തമായ നീരൊഴുക്കിൽ കുത്തിയൊലിച്ച് പോവുകയായിരുന്നു. 15 മീറ്റർ നീളത്തിലാണ് മടവീഴ്ച ഉണ്ടായത്. 40 ദിവസം പ്രായമെത്തിയ നെൽച്ചെടികളാണ് നശിച്ചത്.