ചേർത്തല: പ്രകൃതിക്ഷോഭത്തിൽ ക്ലേശമനുഭവിക്കുന്ന കക്ക തൊഴിലാളികൾക്ക് മുഹമ്മ കക്ക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ അരി വിതരണം ചെയ്തു.800 തൊഴിലാളികൾക്ക് 15 ടൺ അരിയാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നിർവഹിച്ചു .സംഘം പ്രസിഡന്റ് പി.കെ.സുരേന്ദൻ ,സെക്രട്ടറി സി.എസ്.കലമോൾ ,ബോർഡ് അംഗങ്ങളായ ഭാർഗ്ഗവൻ ,എൻ.എ കാർത്തികേയൻ,കെ.കെ.സുരേന്ദ്രൻ,പി.കെ.ചിദംബരൻ എന്നിവർ പങ്കെടുത്തു.