tv-r

അരുർ: ഓരുമുട്ടുകൾ സ്ഥാപിക്കാത്തതിനെത്തുടർന്ന് എഴുപുന്ന പഞ്ചായത്തിലെ 15-ാം വാർഡിൽ പിള്ളേർകാട് -നരിയാണ്ടി മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം.മഴ കുറഞ്ഞുവെങ്കിലും 50 ഓളം വീടുകൾ വെള്ളത്തിലാണ്. മുൻകാലങ്ങളിൽ നെൽകൃഷി സീസണിന് മുന്നോടിയായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഓരുമുട്ടുകൾ സ്ഥാപിക്കാറുണ്ട്. പുറത്തെ ഉപ്പുവെള്ളത്തെ തടഞ്ഞു നിർത്തി നെൽ കൃഷിയും പ്രദേശത്തെ വീടുകളേയും വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കുവാൻ ഓരുമുട്ട് വളരെയധികം പ്രയോജനം ചെയ്തിരുന്നു. എന്നാൽ കാലങ്ങളായി മത്സ്യകൃഷിക്കാരുടെ താല്പര്യാർത്ഥം ഓരുമുട്ട് ഇടാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.