മാന്നാർ: മാന്നാർ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ പ്രധാന റോഡുകളും ഗ്രാമീണ റോഡുകളിലും ഗതാഗതം തടസപ്പെട്ടു.
പമ്പാ അച്ചൻകോവിലാറുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതും അയവില്ലാതെ തുടരുന്ന കാലവർഷത്തിൽ നിവാസികളിൽ ആശങ്ക ഒഴിയാതെ നിൽക്കുന്നു. മാന്നാർ, പാണ്ടനാട്, പുലിയുർ, ബുധനൂർ, ചെന്നിത്തല എന്നീ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ ആറുകളിലെ നീരൊഴുക്ക് കൂടിയതാണ് കാരണം. പാവുക്കര, മൂർത്തിട്ട, മുക്കാത്താരി , വള്ളക്കാലി, മേൽപ്പാടം, പൊതുവൂർ, ഐക്കരമുക്ക്, മുക്കത്ത് കോളനി, വള്ളാംകടവ് , ചില്ലിത്തുരുത്തിൽ, സ്വാമിത്തറ, പുത്തനാർ, തേവർകടവ്, മഠത്തുംപടി, വാഴക്കൂട്ടം , പാമ്പനംചിറ, പറയൻകേരി, നാമങ്കേരി, കാരിക്കുഴി, കാങ്കേരി ദ്വീപ്, ഈഴക്കടവ് , പ്രായിക്കര, ഉളുന്തി, എണ്ണയ്ക്കാട്, പ്ലാക്കാത്തറ, പൊണ്ണത്തറ, തൈയൂർ, കടമ്പൂർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത് . 12 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. എന്നാൽ ആളുകൾ കൂടുതലും ബന്ധുവീടുകളിൽ അഭയം തേടുന്ന അവസ്ഥയാണ്.