house

മാന്നാർ: കാറ്റിലും മഴയിലും വീട്‌ തകർന്നു മാന്നാർ കുരട്ടിക്കാട് ആറാം വാർഡിൽ പൊന്നമ്പള്ളിൽ പടിഞ്ഞാറ്റേതിൽ മൂകയും ബധിരയും ആയ നബീസയുടെ വീടാണ് കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്നത് നബീസയും ഭർത്താവ് അസീസും മകനും അടങ്ങിയ കുടുംബമാണ് ഈ വീട്ടിൽ താമസിക്കുന്നത് പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും നിർദ്ധനരായ ഈ കുടുംബത്തിന് ഇതുവരെ വീട് ലഭിച്ചില്ല