anandraj

ആലപ്പുഴ : എസ് എൻ ഡി പി യോഗം പന്തളം യൂണിയനിലെ മാങ്കാംകുഴി ശാഖാ യോഗത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും സ്കോളർഷിപ്പ് ,പഠനോപകരണ വിതരണവും യൂണിയൻ സെക്രട്ടറി ഡോ.എ.വി​. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു.പഠനോപകരണ വിതരണോദ്ഘാടനം വൈസ് പ്രസിഡൻ്റ് ‌ടി​.കെ.വാസവൻ നിർവഹിച്ചു. ശാഖ പ്രസിഡൻ്റ് ആർ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കൗൺസിലർമാരായ കെ ശിവരാമൻ, ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർകോണം,ശാഖ ഭാരവാഹികളായ മധുസൂദനൻ ,ജയപ്രകാശ്,സജി ,ബൈജു, പ്രസാദ് ,സുദർശനൻ എന്നിവർ പങ്കെടുത്തു.