ഹരിപ്പാട്: ആർ കെ.ജംഗ്ഷന് സമീപം ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറിയനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ കൊടുങ്ങല്ലൂർ സ്വദേശിയും ഹരിപ്പാട് റാഹത്ത് വീട്ടിൽ താമസിക്കുന്നതുമായ ഡോ.ഫൈസലിനെയാണ് (45) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുകളിലത്തെ നിലയിലെ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹരിപ്പാട് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യഡോ.സീന വിദേശത്താണ്. മകൻ: റസാൻ ഫൈസൽ.