ഹരിപ്പാട്: മുതുകുളം ലയൺസ് ക്ളബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി. സാനിട്ടൈസർ, 1000 മാസ്കുകൾ, കുടിവെള്ളം, ഉച്ചഭക്ഷണം എന്നിവയാണ് ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ റീജിയൺ 14 സോൺ എ ചെയർപേഴ്സൺ ആർ.കെ പ്രകാശ് , മുതുകുളം ക്ളബ് പ്രസിഡന്റ് രവീന്ദ്രൻ എന്നിവർ ചേർന്ന് കരീലക്കുളങ്ങര സി.ഐ സി.ഐ അനിൽ കുമാറിന് കൈമാറിയത്. സെക്രട്ടറി തുളസി സതീഷ്, അഡ്മിനിസ്ട്രേറ്റർ ഗോപിനാഥ്, ട്രഷറർ സോമശേഖരൻ നായർ, ഡയബറ്റിക് കോർഡിനേറ്റർ ജയശ്രീ പ്രകാശ്, സതീഷ്, രാജു എന്നിവർ പങ്കെടുത്തു.