ആലപ്പുഴ: മാദ്ധ്യമപ്രവർത്തകരെ വ്യക്തിപരമായി അപമാനിക്കുന്ന സൈബർ പോരാളികളുടെ നടപടി അപലപനീയമാണെന്ന് കേരള കോൺഗ്രസ് (എം ) സംസ്‌കാര വേദി സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു.യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം)സംസ്ഥാന സെക്രട്ടറി ബെന്നി കക്കാട്, ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ്, സംസ്‌കാരവേദി സംസ്ഥാന സെക്രട്ടറി അഡ്വ. മനോജ് മാത്യു, ജില്ലാ പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല എന്നിവർ സംസാരിച്ചു.