ഹരിപ്പാട്: കുട്ടനാടിനെയും അപ്പർകുട്ടനാടിനെയും പ്രളയക്കെടുതിയിൽ നിന്ന് രക്ഷിക്കാൻ ഫലപ്രദമായ നടപടി സ്വീകരിച്ച എൽ.ഡി.എഫ് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി ജി.സുധാകരനെയും കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് കെ.രാഘവനും ജില്ലാ സെക്രട്ടറി എം.സത്യപാലനും അഭിനന്ദിച്ചു.
കാലവർഷവും പ്രളയക്കെടുതിയും മുൻകൂട്ടി കണ്ട് കാലേകൂട്ടി തോട്ടപ്പള്ളി പൊഴിയുടെ ആഴവും വീതിയും കൂട്ടാനും ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടാനും സർക്കാർ സ്വീകരിച്ച നടപടി മൂലമാണ് കുട്ടനാടിനെ പ്രളയക്കെടുതിയിൽ നിന്നും രക്ഷിക്കാനായത്. മുൻ കാലങ്ങളിൽ 30 മീറ്റർ വീതിയിലാണ് പൊഴിമുറിച്ചിരുന്നതെങ്കിൽ ഇത്തവണ 390 മീറ്റർ വീതിയിൽ പൊഴിമുറിക്കുകയും സ്പിൽവേയുടെ മുഴുവൻഷട്ടറുകളും തുറക്കുകയും ചെയ്തതു മൂലമാണ് പ്രളയജലം വളരെ വേഗത്തിൽ കടലിലേക്ക് ഒഴുക്കിവിടാൻ കഴിഞ്ഞത്. പൊഴിമുറിക്കുന്നത് തടഞ്ഞു യു.ഡി.എഫും ബി.ജെ.പിയും മാസങ്ങളോളം സമരം നടത്തി കുട്ടനാടൻ ജനതയെ വെല്ലുവിളിച്ചു. ഴ ജില്ലയിലെ ജനങ്ങളെ പ്രളയജലത്തിൽ മുക്കിക്കൊല്ലാൻ സമരാഭാസം നടത്തിയ ചെന്നിത്തലയും കൂട്ടരും ജനങ്ങളോട് മാപ്പ് പറയണമെന്നും കെ.രാഘവനും എം.സത്യപാലനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.