സമ്പർക്കത്തിലൂടെ 146 പേർ
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 146 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 1174 ആയി. ആറുപേർ വിദേശത്തു നിന്നും 11 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 129 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.ഇന്നലെ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 1592 പേർ രോഗമുക്തരായി.
രോഗവിമുക്തരായവരിൽ 58 പേർ സമ്പർക്കത്തിലൂടെ ബാധിതരായവരാണ്.ഏഴുപേർ വിദേശത്തുനിന്ന് എത്തിയവരും അഞ്ചുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ജില്ലയുടെ തീരത്തും ആറ് ക്ളസ്റ്ററുകളിലും സമ്പർക്കത്തിലൂടെ രോഗ വ്യാപനം വർദ്ധിക്കുന്നത് ആശങ്ക പകരുന്നു. രോഗം സ്ഥിരീകരിച്ചവരിൽ 45 സ്ത്രീകളും 15 കുട്ടികളും ഉൾപ്പെടുന്നു.
രോഗം സ്ഥിരീകരിച്ചവർ
ദുബായിൽ നിന്നെത്തിയ രണ്ട് പേരിശേരി സ്വദേശിനികൾ, കൃഷ്ണപുരം സ്വദേശി, സൗദിയിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി, ഖത്തറിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി, ഉത്തർപ്രദേശിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി, ഡൽഹിയിൽ നിന്നെത്തിയ കോടംതുരുത്ത് സ്വദേശിനി, വിശാഖപട്ടണത്തു നിന്നെത്തിയ വയലാർ സ്വദേശിനി, ബംഗളുരുവിൽ നിന്നെത്തിയ പത്തിയൂർ സ്വദേശി, പഞ്ചാബിൽ നിന്നെത്തിയ മാരാരിക്കുളം വടക്ക് സ്വദേശി, ഡൽഹിയിൽ നിന്നെത്തിയ എടത്വ സ്വദേശിനി, ഹൈദരാബാദിൽ നിന്നെത്തിയ മാവേലിക്കര സ്വദേശിനി, ചെന്നൈയിൽ നിന്നെത്തിയ മാരാരിക്കുളം വടക്ക് സ്വദേശി, മൈസുരുവിൽ നിന്നെത്തിയ നൂറനാട് സ്വദേശിനി, ബംഗളുരുവിൽ നിന്നെത്തിയ കൈനകരി സ്വദേശി, വിശാഖപട്ടണത്ത് നിന്നെത്തിയ വയലാർ സ്വദേശി
.................
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 6768
ആലപ്പുഴ മെഡി.ആശുപത്രിയിൽ: 353
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ: 43
തുറവൂർ ഗവ.ആശുപത്രിയിൽ: 60
കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ:260