ambala

അമ്പലപ്പുഴ:പുന്നപ്ര വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് പറവൂർ കിഴക്ക് മുന്നൂറ്റും പാടശേഖരത്ത് മട വീണ് 21 ലക്ഷം രൂപയുടെ നഷ്ടം. 40 ദിവസം വരെ പ്രായമായ നെൽച്ചെടികളാണ് മടവീഴ്ചയിൽ നശിച്ചത്. പാടശേഖരത്തിന് പുറം ബണ്ടില്ലാത്തതാണ് മട വീഴ്ചക്ക് കാരണമായതെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.