ambala

അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ ഖനനം കൊണ്ട് കർഷകരേയും, തീരദേശ ജനതയേയും ഇടത് സർക്കാർ ഒരുപോലെ വഞ്ചിച്ചിരിക്കുകയാണെന്നും, കൊവിഡും, കടൽക്ഷോഭവും മൂലം ബുദ്ധിമുട്ടിലായ തീരദേശ ജനതയ്ക്ക് അടിയന്തിരമായി സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ എം.വി. ഗോപകുമാർ ആവശ്യപ്പെട്ടു. സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് അടിയന്തിരമായി സാമ്പത്തിക പാക്കേജ് അനുവദിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി ബി.ജെ.പി മുന്നോട്ട് പോകുമെന്നും എം.വി. ഗോപകുമാർ പറഞ്ഞു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ഉപവാസ സമരത്തിന്റെ സമാപനം ബി.ജെ.പി ദേശീയ സമിതി അംഗം വെള്ളിയാകുളം പരമേശ്വരൻ ഉദ്‌ഘാടനം ചെയ്തു. ബി.ജെ.പി ദക്ഷിണ മേഖലാ വൈസ് പ്രസിഡന്റ്‌ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ജില്ലാ സെക്രട്ടറി ടി. സജീവ് ലാൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ എൽ.പി. ജയചന്ദ്രൻ, അഡ്വ. രൺജിത് ശ്രീനിവാസ്, കെ. പ്രദീപ്‌, കെ.അനിൽകുമാർ, ആർ. ഉണ്ണിക്കൃഷ്ണൻ, ജി. വിനോദ് കുമാർ, ആർ. കണ്ണൻ, ബി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.