ef

ഹരിപ്പാട്: തെരുവ് നായ കുറുകെ ചാടി സ്കൂട്ടറിൽ നിന്നു വീണ മത്സ്യത്തൊഴിലാളിക്ക് പരിക്ക്. ആറാട്ടുപുഴ വാഴക്കൂട്ടത്തിൽ താജുദ്ദീനാനാണ് (54) പരിക്കേറ്റത്. മീൻ കച്ചവടം കഴിഞ്ഞു തിരിച്ചു വരുന്ന വഴി മംഗലം കുറിച്ചിക്കൽ ക്ഷേത്രത്തിനു വടക്കുവശം ആയിരുന്നു അപകടം. റോഡിന്റെ വശത്തെ നായ്ക്കൂട്ടത്തിൽ നിന്ന് ഒന്ന് സ്കൂട്ടറിന്റെ മുന്നിലേക്ക് ചാടുകയായിരുന്നു. നിയന്ത്രണം തെറ്റി റോഡിന്റെ മദ്ധ്യത്തിലാണ് വീണത്. മറ്റ് വാഹനങ്ങൾ ഇല്ലാഞ്ഞതിനാൽ അപകടം ഒഴിവായി. വടക്കു നിന്ന് വന്ന കാറിൽ ആറാട്ടുപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക പരിശോധനകൾക്ക് ശേഷം ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.