ആലപ്പുഴ: ഷൺമുഖം ജെട്ടിക്ക് സമീപം വേമ്പനാട്ട് കായലിൽ 55 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വലയെടുക്കാൻ പോയ മത്സ്യത്തൊഴിലാളികൾ തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് മൃതദേഹം കണ്ടത്. പച്ച ബ്ലൗസും വെള്ളപ്പാവാടയും ധരിച്ചിട്ടുള്ള മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം തോന്നുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ.