12-sob-harikumar

ചെങ്ങന്നൂർ: കാരയ്ക്കാട് ഹരിഹര വിലാസത്തിൽ ഹരികുമാറിനെ (40) ഒമാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒമാനിൽ സ്വകാര്യ സ്റ്റീൽ കമ്പനിയിലെ ജീവനക്കാരനാണ്. 8 വർഷമായി ഹരികുമാർ ഇവിടെയാണ് ജോലിചെയ്യുന്നത്. മൂന്നര വർഷം മുമ്പ് നാട്ടിൽ വന്ന് മടങ്ങിയതാണ്. ശനിയാഴ്ചയാണ് മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു . ഗൾഫിലുള്ള സുഹൃത്തിന്റെ കുടുംബവുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. സുഹൃത്ത് ഇപ്പോൾ ജോലി നഷ്ടപ്പെട്ട് നാട്ടിലാണ്. ഇയാളുടെ ഭാര്യ മാത്രമാണ് ഒമാനിലുള്ളത്. സുഹൃത്തിന്റെ ഭാര്യ ഹരികുമാറിനെതിരെ ഒമാൻ പൊലീസിൽ പരാതി നൽകിയിരുന്നു, ഒരാഴ്ച മുമ്പ് ആരോ മുറിയിലെത്തി ഹരികുമാറിനെ മർദ്ദിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. സംസ്കാരം പിന്നീട്. പിതാവ്- ഗോപാലകൃഷ്ണൻ. മാതാവ്- ശ്യാമള. നൂറനാട് പടനിലം പൂവണ്ണാ പടീറ്റേതിൽ രേഖയാണ് ഭാര്യ. മക്കൾ. അനന്ത കൃഷ്ണൻ , അനൂപ് കൃഷ്ണൻ . സഹോദരങ്ങൾ- ശ്രീകുമാർ.ജി, ശ്രീലത.