കായംകുളം: ഇന്നലെ കായംകുളം നിയോജക മണ്ഡലത്തിലെ ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കായംകുളം മുനിസിപ്പാലിറ്റിയിലും കൃഷ്ണപുരം പഞ്ചായത്തിലും മൂന്ന് പേർക്ക് വീതവും, പത്തിയൂർ പഞ്ചായത്തിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ആറ് പേർക്ക് രോഗം ഭേദമായി.

ഇതുവരെ 275 പേർക്കാണ് കായംകുളം മണ്ഡലത്തിൽ കോവിഡ് സ്ഥിരീകരിച്ചത് അതിൽ 189 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്, ഇപ്പോൾ ചികിത്സയിലുള്ളത് 86 പേരാണ്. മണ്ഡലത്തിലെ കണ്ടെയിൻമെൻറ് സോണുകൾ: കൃഷ്ണപുരം പഞ്ചായത്തിലെ വാർഡ് 4, ദേവികുളങ്ങര പഞ്ചായത്തിലെ വാർഡ് 15, ചെട്ടികുളങ്ങര പഞ്ചായത്തിലെ 1, 2,3,21 വാർഡുകൾ, കായംകുളം മുൻസിപ്പാലിറ്റിയിലെ വാർഡ് 4, 9.