കായംകുളം: കാലവർഷത്തെ തുടർന്ന് വെള്ളക്കെട്ടുകളായി മാറിയ കായംകുളത്തെ റോഡുകളിലെ ജലം ഒഴുകി പോകുന്നതിനുള്ള തടസങ്ങൾ നീക്കം ചെയ്യുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അഡ്വ.പി.എസ് ബാബുരാജ് നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപന ഭീതി നിലനിൽക്കുമ്പോഴും റോഡിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനോ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനോ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്നും ബാബുരാജ് ആരോപിച്ചു.