ആലപ്പുഴ: കെ.എസ്.ആർ.ടി.സി ആലപ്പുഴ യൂണിറ്റിലെ സൂപ്പർവൈസറി വിഭാഗം ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിപ്പോ ഇന്ന് അടച്ചിടും. ഇവിടെ നിന്നുള്ള സർവ്വീസുകൾ ഉണ്ടായിരിക്കില്ല. ആലപ്പുഴ വഴിവരുന്ന വാഹനങ്ങൾ മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും. എ.ടി.ഒ ഉൾപ്പെടെ സമ്പർക്കപട്ടികയിലുള്ള 14 ജീവനക്കാരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച്ച ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.