അമ്പലപ്പുഴ : നിയന്ത്രണം തെറ്റിയ ബൈക്ക് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രക്കാരനും കാൽനടയാത്രക്കാരനും പരിക്കേറ്റു.

പുറക്കാട് പഞ്ചായത്ത് പഴയങ്ങാടി ഓച്ചിറ വീട്ടിൽ ഗിരീഷിന്റെ മകൻ ആദിത്യൻ (17) ,വളഞ്ഞവഴി അറഫാത്ത് മൻസിൽ ഇബ്രാഹിം കുട്ടിയുടെ മകൻ ഇസ്മായിൽ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്നലെ ഉച്ചക്ക് 12ഓടെ ദേശീയപാതയിൽ ഒറ്റപ്പനയിലായിരുന്നു അപകടം. തോട്ടപ്പള്ളിയിൽ നിന്നും പഴയങ്ങാടിയിലേക്ക് വരികയായിരുന്ന ഇസ്മായിൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി ആദിത്യനെ ഇടിച്ച് വീഴ്ത്തുകയും തുടർന്ന് ഇസ്മായിൽ താഴെ വീഴുകയുമായിരുന്നു. അമ്പലപ്പുഴ പൊലീസ് മേൽ നടപടി സ്വീകരിച്ചു.