hotel

ചാരുംമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജനകീയ ഹോട്ടൽ ആരംഭിച്ചു.

മാർക്കറ്റ് ജംഗ്ഷനിൽ ആരംഭിച്ച ഹോട്ടലിൽ നിന്നും ആദ്യഘട്ടം 25 രൂപയ്ക്ക് ഭക്ഷണപ്പൊതികൾ ലഭിക്കും.

പ്രസിഡന്റ് വി.ഗീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.എ.സലീം അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫിലിപ്പ് ഉമ്മൻ, അംഗങ്ങളായ ബഷീർകുന്നുവിള, എൻ.അജയൻ പിള്ള, ഡി.സജീവ്,

ബിജി സുഗതൻ, സെക്രട്ടറി ജെ. ബീനാമോൾ, സി.ഡി.എസ്. ചെയർ പേഴ്സൺ സതി തുടങ്ങിയവർ പങ്കെടുത്തു.