ആലപ്പുഴ: ആംബുലൻസ് ഡ്രൈവർക്ക് പി.പി.ഇ കിറ്റ് ഇല്ലാത്തതുമൂലം, ക്വാറന്റൈനിൽ കഴിഞ്ഞ പ്രവാസിയായ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകി മരണപ്പെട്ട സംഭവം ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും ഗുരുതര വീഴ്ചയാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു. കൊവിഡ് രോഗികൾ അല്ലാത്തവർക്ക് ആശുപത്രികളിൽ ചികിത്സ കിട്ടാത്തതും മറ്റും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും എം.വി.ഗോപകുമാർ പറഞ്ഞു.