
ആലപ്പുഴ നഗരസഭയിലെ നാല് പാടശേഖരങ്ങൾ മടവീണ് ആയിരത്തോളം വീടുകൾ വെള്ളത്തിലായി. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായി. കൊമ്പുകുഴി പാടശേഖരം, കന്നിട്ട എ ബ്ലോക്ക്, കന്നിട്ട സി ബ്ലോക്ക്, കന്നിട്ട ബണ്ടിനകം പാടശേഖരം തുടങ്ങിയവയാണ് മടവീണത്.
നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ, പ്രതിപക്ഷ നേതാവ് ഡി ലക്ഷ്മണൻ, പൊതുമരാമത്ത് എൻജിനീയർമാർ, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. നഷ്ടപരിഹാരം നൽകുന്നതിനുവേണ്ടി നഷ്ടം തിട്ടപ്പെടുത്തി സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. നഗരസഭയുടെ കീഴിൽ 14 പാടശേഖരങ്ങളാണ് ഉള്ളത്. 7003 ഹെക്ടർ കൃഷിയാണ് ഈ പാടശേഖരങ്ങളിൽ നടക്കുന്നത്.